Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Membership Renewal

ബി​നീ​ഷ് കോ​ടി​യേ​രി​യെ പ​ടി​ക്കു​പു​റ​ത്തു നി​ർ​ത്തി സി​പി​എം; നാ​ല് ത​വ​ണ ശിപാ​ർ​ശ ചെ​യ്തി​ട്ടും തി​രി​ഞ്ഞു​നോ​ക്കാ​തെ സം​സ്ഥാ​ന നേ​തൃ​ത്വം

തിരുവനന്തപുരം: മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കാ​ൻ ത​യാ​റാ​കാ​തെ സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം. ബി​നീ​ഷി​ന്‍റെ അം​ഗ​ത്വം പു​തു​ക്കാ​ത്ത​തി​നെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന്, "അ​ത് അ​വി​ടു​ത്തെ പ്രാ​ദേ​ശി​ക കാ​ര്യ​മാ​ണ്" എ​ന്നാ​യി​രു​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തിനു മു​ന്നോ​ടി​യാ​യി പ്ര​തി​ക​രി​ച്ച​ത്.

ബി​നീ​ഷ് കോ​ടി​യേ​രി​യെ പാ​ർ​ട്ടി​യി​ലേ​ക്കു തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​വും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യും ത​മ്മി​ലു​ള്ള ഭി​ന്ന​ത ഇ​തോ​ടെ മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ അം​ഗ​ത്വ അ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി നാ​ല് ത​വ​ണ​യാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തിനു ക​ത്ത് ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ഈ ​ശി​പാ​ർ​ശ​ക​ൾ​ക്കൊ​ന്നും ഇ​തു​വ​രെ സം​സ്ഥാ​ന നേ​തൃ​ത്വം യാ​തൊ​രു വി​ല​യും ക​ൽ​പ്പി​ച്ചി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഈ ​വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​ൾ​പ്പെ​ടെ പാ​ർ​ട്ടി​യെ സ​ജീ​വ​മാ​യി പ്ര​തി​രോ​ധി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന ബി​നീ​ഷി​നെ എ​ന്തു​കൊ​ണ്ടാ​ണ് പാ​ർ​ട്ടി ഇ​ത്ത​ര​ത്തി​ൽ മാ​റ്റി​നി​ർ​ത്തു​ന്ന​ത് എ​ന്ന ചോ​ദ്യം യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. പാ​ർ​ട്ടി​ക്കു വേ​ണ്ടി സ​ജീ​വ​മാ​യി രം​ഗ​ത്തു​ള്ള ബി​നീ​ഷി​നെ മാ​റ്റി​നി​ർ​ത്തു​ന്ന​തി​ൽ പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ അ​തൃ​പ്തി പു​ക​യു​മ്പോ​ഴും അം​ഗ​ത്വം പു​തു​ക്കി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന ക​ർ​ശ​ന നി​ല​പാ​ടി​ൽ ത​ന്നെ​യാ​ണ് സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം.

Latest News

Corehub Up